Stretching from Donegal in the north to Kerry in the south, from Mayo in the west to Dublin in the east, encompassing all of Republican Ireland, Knanaya Catholic Association represents Knanaya people in Ireland.

Knananites in Ireland is a young community. The first Knanaites arrived in Ireland in the beginning of millennium to embrace the celtic tiger boom.

more >>
Our News

(04-November-2015)

ക്നാനായ കാത്തലിക് അസോസിയേഷൻ അയർലണ്ടിന്റെ "നക്ഷത്രരാത്രി 2015 "ഒരുങ്ങുന്നു 
"നക്ഷത്രരാത്രി 2015" എന്ന് പേരിട്ടിരിക്കുന്ന അയർലണ്ടിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു .
കാലിത്തൊഴുത്തിൽ ലോകരഷകൻ പിറന്ന വാർത്ത അറിയിക്കാൻ മാലാഘമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാൻ ഡബ്ലിനിലും കൂടാതെ കിൾഡയർ,ഡ്രോഹഡ,വിക്ലോ തുടങ്ങിയ ഡബ്ലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ക്നാനായ കുടുംബംങ്ങളിൽ ക്രിസ്തുമസ് കരോൾ എത്തുന്നു .
ഡിസംബർ 12,13,19,20 ( ശനി , ഞായർ ) തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോൾ ഒരുക്കിയിരിക്കുന്നത് 
12-ശനിയാഴ്ച : ലുക്കൻ , ബ്ലാഞ്ചർസ്റ്റൗൻ , സിറ്റി സെൻറെർ .
13-ഞായറാഴ്ച : താല 
19-ശനിയാഴ്ച : സാട്രി , സ്വോർട്സ് , ഫിൻഗ്ലാസ്.
20-ഞായറാഴ്ച : സൌത്ത് ഡബ്ലിൻ .
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോൾ ക്രമീകരിച്ചിരിക്കുന്നത് .ഈ ദിവസങ്ങളിൽ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിദ്യം മുൻകാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് താല്പര്യപ്പെടുന്നു .

(01-October-2015)

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ 

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.താലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത് 

പ്രസിഡണ്ടായി കിസാൻ തോമസ്‌ കുഞ്ചിലക്കാട്ടിലിനേയും, വൈസ് പ്രസിഡണ്ടായി സജിമോൻ ചാക്കോ പാറയിലിനേയും  തിരഞ്ഞെടുത്തു.ജോബി ജോസഫ് വട്ടമറ്റത്തിലാണ് പുതിയ  സെക്രട്ടറി. ജോ. സെക്രട്ടറിയായി  അൻജിത് അബ്രാഹം കളപ്പുരയും, ട്രഷററായി  ജിജു ജോർജ് തുണ്ടത്തിലിനെയും  തിരഞ്ഞെടുത്തു . 

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ മുൻ പ്രസിഡണ്ടുമാരായ ജ്യോതിസ് മാത്യു പാറപ്പുറത്ത്.റെജി കുര്യൻ പാറയിൽ എന്നിവരെ  സംഘടനയുടെ അഡ്വൈസർമാരായി ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.

റവ .ഫാ.ബിജു മാളിയേക്കൽ പുതിയ നേതൃത്വത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

 


Obituary